‘സിംബ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവന്നു

 

പുറത്തിറങ്ങാനിരിക്കുന്ന സിംബയുടെ രണ്ടാമത്തെ ട്രെയിലര്‍ നടന്‍ ധനുഷ് റിലീസ് ചെയ്തു. ഡോപ് ആന്തം എന്ന പേരിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കാതല്‍ ഫെയിം ഭരത് ആണ് ചിത്രത്തിലെ നായകന്‍.

അരവിന്ദ് ശ്രീധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേംജി അമരേന്‍, സ്വാതി ദീക്ഷിത്, ഭാനു ശ്രീ മെഹ്റ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതം. സിനു സിദ്ധാര്‍ത്ഥ്് ഛായാഗ്രഹണവും അച്ചു വിജയന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ചിത്രം ഒരു ഫാന്റസി ത്രില്ലറാണ്. സിംബ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.