‘സിദ്ദി’, ക്രൈം ത്രില്ലര്‍ മോഷൻ പോസ്റ്റര്‍

സംവിധായകന്‍ അജി ജോണ്‍ നായകനാകുന്ന ‘സിദ്ദി’ എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. പ്രമുഖ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കുന്നു. സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന്‍ നന്ദഗോപാല്‍ നിര്‍മ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യന്‍ പരസ്യ മേഖലയില്‍ ശ്രദ്ധേയനായ പയസ് രാജാണ് സംവിധാനം ചെയ്യുന്നത്.

പ്രമുഖ സിനിമാട്ടോഗ്രാഫര്‍ രവിവര്‍മ്മന്റെ ശിഷ്യന്‍ കാര്‍ത്തിക് എസ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പണ്ഡിറ്റ് രമേഷ് നാരായണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മധുശ്രീ നാരായണ്‍, മധുവന്തി നാരായണ്‍, സൂരജ് സന്തോഷ്, രമേഷ് നാരായണ്‍, അജിജോണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. അജിത് ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. അഡ്വ. കെ ആര്‍ ഷിജുലാലാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റര്‍ കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നു.

രാജേഷ് ശര്‍മ്മ, അക്ഷയ ഉദയകുമാര്‍, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണന്‍, മധു വിഭാഗര്‍, ദിവ്യ ഗോപിനാഥ്, തനുജ കാര്‍ത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സുനില്‍, പബ്ലിസിറ്റി ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍സ്, പി ആര്‍ ഒ. എ എസ് ദിനേശ്.

ഹോട്ടല്‍ കാലിഫോര്‍ണിയ, നമുക്ക് പാര്‍ക്കാന്‍ നല്ലവന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോണ്‍ അയ്യപ്പനും കോശിയും, ശിക്കാരി ശംഭു, നീയും ഞാനും, സെയിഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ്.