അമേരിക്കയില്‍ കുടുങ്ങി സിദ്ദിഖ്

സംവിധായകന്‍ സിദ്ദിഖ് ഇപ്പോള്‍ അമേരിക്കയിലാണ്. ‘കൊറോണ ഭീതിയില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്…’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസ്സിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, നമ്മുടെ കൊച്ചു കേരളത്തിലെ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് എന്നും അദ്ദേഹം കുറിയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് താഴെ…

ഞാന്‍ ഇപ്പോള്‍ അമേരിക്കയിലാണ്.. നാട്ടില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്…അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസ്സിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, ഈ മഹാ വിപത്തിനെതിരെ ധീരമായി ചെറുത്ത് നില്പു നടത്തുന്ന നമ്മുടെ കൊച്ചു കേരളത്തിലെ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടറുമാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന്…നിപ്പയെ തുരത്തിയ,വെള്ളപ്പൊക്കത്തെ തോല്പിച്ച, നമ്മള്‍ ഈ മഹാമാരിയും മറികടക്കും തീര്‍ച്ച .