വ്യത്യസ്തമായ പൂജയും ടൈറ്റില്‍ പ്രകാശനവുമായി ‘സൈബീരിയന്‍ കോളനി’

moviesnews

രതീഷ് കൃഷ്ണന്‍, ശരത്ത് അപ്പാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രെയിം മേകേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച് നവാഗതരായ ജിനു ജെയിംസ്, മാത്സണ്‍ ബേബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥാരചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സൈബീരിയന്‍ കോളനി’ ( siberian colony malayalam movie )എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ പ്രകാശനവും വ്യത്യസ്തമായ ശൈലികൊണ്ടും മികച്ച ഉദ്ദേശശുദ്ധികൊണ്ടും സാധാരണ സിനിമലോഞ്ചിംഗ് പരിപാടികളില്‍ നിന്ന് വേറിട്ട ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. പതിവ് പൂജ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ പ്രകാശനവും പൂജയും നടന്നത്. എറണാകുളത്ത് കൂനമ്മാവില്‍ സ്ഥിതി ചെയ്യുന്ന ഇവാഞ്ചല്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പം ആണ് ചടങ്ങ് നിര്‍വഹിച്ചത്.

moviesnews siberian colony malayalam movie

അഞ്ജലി റാവു ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിഖില്‍ കെ ഹരി ആണ് ചിത്രസംയോജനം. സംഗീതസംവിധാനം ഫോര്‍ മ്യുസിക്കും സുദീപ് സുരേഷും ചേര്‍ന്ന് നിര്‍വഹിക്കുന്നു. കലാസംവിധാനം ജെയ്‌സണ്‍ ഔസേപ്പും അനന്തുരാജനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ടോണി തോമസിന്റേതാണ് ചിത്രത്തിന്റെ കഥ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്, സൗണ്ട് ഡിസൈനര്‍: രഞ്ചു, ഫിനാന്‍സ് കണ്‍ട്രോളര്‍: ജെറിന്‍ ജോണ്‍സണ്‍ കോഴിപാട്ട്, പ്രോജക്ട് കോ-ഓര്‍ഡിനെറ്റര്‍: റൂബി ജൂലിയറ്റ്, മേക്കപ്പ്: കൃഷ്ണകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനന്തകൃഷ്ണന്‍ കെ എസ്, പബ്ലിസിറ്റി ഡിസൈന്‍: ലിക്വിഡ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: മോനിഷ് മോഹന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

moviesnews Also Read : ‘കീടം’ ട്രെയിലര്‍ കാണാം

മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു പുതുമുഖനടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ട് ശരത് കുമാറിനെ അപ്പാനി രവി എന്ന് വിളിക്കുന്നു. അംഗമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാങ്ക്‌ളിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായിരുന്നു.ധ2പ പിന്നീട് ജിജോ ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ പോക്കിരി സൈമണ്‍ സന്തോഷ് നായരുടെ സംവിധാനം ചെയ്യുന്ന സച്ചിന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമാലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു

siberian colony malayalam movie moviesnews