ചരിത്ര കഥാപാത്രങ്ങളുടെ രൂപമുണ്ടോ?.. കാളിയനൊപ്പം കൂടാം

കാളിയന്‍ ( Kaaliyan ) എന്ന സിനിമയുടെ ഓഡിഷന്‍ ക്ഷണിച്ച് കൊണ്ട് നടന്‍ പൃഥ്വിരാജ്ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ?. എങ്കില്‍ കാളിയനൊപ്പം കൂടാം ,ചരിത്രത്തിന്റെ ഭാഗമാവാം എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് താരം പറയുന്നത്. ഏഴ് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെയുള്ള ആണ്‍കുട്ടികളേയും, ഇരുപത് വയസ്സ് മുതല്‍ നാല്‍പത് വയസ്സ് വരെയുള്ള സ്ത്രീകളേയും പുരുഷന്‍മാരേയും, നാല്‍പ്പത് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള സ്ത്രീകളേയും പുരുഷന്‍മാരേയും ചിത്രത്തിലേക്ക് ആവശ്യമുണ്ട്.

Kaaliyan moviesnews

പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍( Kaaliyan ). മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം അവതരിപ്പിക്കുന്നത്. തെക്കന്‍ പാട്ടുകളില്‍ നിന്നും ചരിത്രം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്ര കഥാപാത്രമായ ഇരവികട്ടി പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍( Kaaliyan ).ആ ചരിത്രത്തില്‍ നിന്നാണ് സിനിമയുടെ കഥ എത്തുന്നത്.

moviesnews AlsoRead : വ്യത്യസ്തമായ പൂജയും ടൈറ്റില്‍ പ്രകാശനവുമായി ‘സൈബീരിയന്‍ കോളനി’

തമിഴ് ഉള്‍നാടന്‍ ഗ്രാമങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആക്ഷന്‍, കൊറിയോഗ്രാഫി ജിഎഫെക്സ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന് ഹോളിവുഡില്‍ നിന്നുള്ള പ്രഗത്ഭരാണ് ടെക്നിഷ്യന്മാരായി എത്തിയത്. ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജും മറ്റൊരു ശക്തമായ കഥാപാത്രവുമായി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് സിനിമ നിര്‍മ്മിക്കുന്നത്.

Kaaliyan moviesnews