നാനിയുടെ ‘ശ്യാം സിംഘ റോയ്’

','

' ); } ?>

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാക്കി രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ശ്യാം സിംഘ റോയിയുടെ ടീസര്‍ പുറത്തിറങ്ങി. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മ്മാണം ചെയ്യുന്ന ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ഒരു സ്ത്രീ ശബ്ദത്തില്‍ നിന്നാണ് ശ്യാം സിംഘ റോയിയുടെ ടീസര്‍ തുടങ്ങുന്നത്. ദൈവങ്ങള്‍ ചെയുന്നതൊക്കെയും പൈശാചികമായി പോവുന്ന ഒരു അവസ്ഥയെ ആണ് തുറന്നു കാണിക്കുന്നത്. ടീസറില്‍ ദൈവങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന ദേവദാസികാളായ സ്ത്രീകളുടെ കഷ്ടം നിറഞ്ഞ ജീവിതവും സൂചിപ്പിക്കുന്നുണ്ട്. ഒരു ലൈംഗിക ഉപകരണം എന്നതില്‍ കവിഞ്ഞു സ്ത്രീകള്‍ക്ക് ഒരു പരിഗണനയുമില്ലാത്ത ഒരു കാലഘട്ടത്തെയാണ് ശ്യാം സിംഘ റോയിയുടെ ടീസറിലൂടെ കാണിക്കുന്നത്. അമ്പലത്തില്‍ നൃത്തം ചെയ്യുന്ന സായി പല്ലവിയെയും ടീസറില്‍ കാണാം. കൂടാതെ നാനിയും കൃതി ഷെട്ടിയുമായുള്ള ഒരു ലിപ്ലോക്ക് സീനും ടീസറിലുണ്ട്. മറ്റുള്ള അഭിനേതാക്കളെ ആരെയും ടീസറില്‍ കാണാനാവില്ല. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന രണ്ട് കഥകളെയാണ് ടീസറില്‍ സൂചിപ്പിച്ചു പോകുന്നത്.

ഒരു ചെറിയ ടീസര്‍ മതി സിനിമക്കുള്ളില്‍ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍. ഒരു ബംഗാളി ആയി നാനി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയവും അതിനനുസരിച്ചു അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും മാറുന്നതും മറ്റും വളരെ നന്നായി തന്നെ കാണിച്ചിരിക്കുന്നുണ്ട്. രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോണ്‍ വര്‍ഗീസുമാണ്. എഡിറ്റിംഗ്: നവീന്‍ നൂലി, ആക്ഷന്‍: രവി വര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് വെങ്കട്ട രത്‌നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി ആര്‍ ഒ: വംശി ശേഖര്‍, പി ശിവപ്രസാദ്, മീഡിയ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.ചിത്രം ഡിസംബര്‍ 24 ന് തീയേറ്റര്‍ റിലീസ്സാണ്.