സെങ്കിണിയില്‍ ലിജോ ഉണ്ടായിരുന്നില്ല

ആദ്യമായാണ് അത്രയും നല്ലൊരു റോള്‍ എനിക്ക് ലഭിക്കുന്നത്.സെങ്കിണിയില്‍ നിന്ന് പുറത്തുരാന്‍ വളരെ ബിദ്ധിമുട്ടിയെന്നും ലിജോ മോള്‍.ആദ്യം വരുന്ന സമയത്ത് ഈ കഥാപാത്രത്തിന്റെ ഡപ്പ്ത്ത് എനിക്കാറിയില്ലായിരുന്നു,ഭാഷയും വലിയ പ്രശ്‌നമായിരുന്നു.അവരുടെ കൂടെ ജീവിക്കുകയും ആ കമ്മ്യുണിറ്റിയെ പറ്റി മനസിലാക്കുകയും അവരുടെ ജിവിത രീതികള്‍ മനസിലാക്കിയതും ചെയ്ത് ഈ കഥാപാത്രമായി മാറാന്‍ സഹായിച്ചിട്ടുണ്ടെന്നും ലിജോ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

സെങ്കിണിയെ എനിക്ക് ചെയ്യാന്‍ കഴിയുമോ എന്ന് ആദ്യം എനിക്ക് സശമായിരുന്നു.ഇതൊരു റിയല്‍ സ്‌റ്റോറിയാണെന്ന് ആദ്യമെ പറഞ്ഞിരുന്നു.ആദ്യത്തെ സീനികളിലൊന്നും എനിക്ക് കഥാപാത്രത്തെ പറ്റി വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല .പോലീസ് സേറ്റ്ഷന്‍ സീന്‍ കഴിഞ്ഞാണ് ഞാന്‍ സെങ്കിണിയിലേക്ക് എത്തുന്നതെന്നും താരം പറഞ്ഞു.സെങ്കിണിയുടെ റിയല്‍ കഥാപാത്രമായ പാര്‍വ്വതിയെ നേരിട്ട് കാണണമെന്ന് ഉണ്ടായിരുന്നു അത് സാധ്യമായില്ല.

സിനിമയില്‍ കമ്മിറ്റ് ചെയ്തപ്പോള്‍ സൂര്യ ചിത്രത്തിലുളള കാര്യം അറിയില്ലായിരുന്നു.സൂര്യയാണ് ഈ പടത്തിന് ഇത്രയും റീച്ച് ഉണ്ടാകുന്നത്.അഭിനിയിക്കുമ്പോള്‍  ഞാന്‍ തന്നയാണ് ഡബ് ചെയ്യന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.ഭാഷയുടെ പ്രശ്‌നം കാരണം ഡബിങ് സമത്തും ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ലിജോ മോള്‍ പറഞ്ഞു.

ടിജെ ഗണവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.ചിത്രത്തിന് എല്ലാ ദിക്കില്‍ നിന്ന് മികച്ച അഭിപ്രയാങ്ങളാണ് എന്നു കൊണ്ടിരിക്കുന്നത്.മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.പരിയേറും പെരുമാള്‍, വിസാരണൈ, കര്‍ണ്ണന്‍, അസുരന്‍ തുടങ്ങീ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയ മനോഹരമായ ചിത്രങ്ങളുടെ പട്ടികയിലേക്ക് എടുത്തുവെയ്ക്കാവുന്ന ചിത്രമാണ് ജയ് ഭീം. സൂര്യ എന്ന താരത്തെ മുന്‍നിര്‍ത്തിയെടുത്ത ചിത്രമല്ല എന്നതും സൂപ്പര്‍ താരത്തിന് വേണ്ടി തിരക്കഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല എന്നതുമാണ് ജയ് ഭീമിനെ ശ്രദ്ധേയമാക്കുന്നത്. അരികുവത്കരിക്കപ്പെട്ട ദളിതരുടെ പൊള്ളുന്ന ജീവിതം നീറുന്ന വേദനയായി അടയാളപ്പെടുത്തുന്ന ചിത്രം നിര്‍മ്മിക്കാന്‍ സൂര്യ തന്നെ തയ്യാറായി എന്നതും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.