മകള്‍ക്കൊപ്പം നടി ശോഭന

നടിയും നൃത്തകിയുമായ ശോഭന പങ്കുവെച്ച ഫോട്ടോസ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വളരെ കാലത്തിന് ശേഷം അടുത്തായി പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമ രംഗത്ത്‌ തിരിച്ചു വരുന്നത്.
മകള്‍ക്കൊപ്പം ഒരു ട്രിപ്പ് പോയതിന്റെ ഫോട്ടോസ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഒരു ട്രിപ്പ് പോകുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഉളളതില്‍ സന്തോഷം. ആരു പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കില്ലെന്ന്. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കാം എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.