‘ഹലാല്‍ ലൗ സ്റ്റോറി’ ആമസോണ്‍ പ്രൈമില്‍

സക്കറിയ സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലൗ സ്റ്റോറി’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 15നാണ് റിലീസ്.

പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയത്.
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദീന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹ്‌സിന്‍ പരാരി, സക്കറിയ,ആഷിഫ് കാക്കോടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്

അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീദ്ധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.