വിജയ് ചിത്രത്തില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോയും എത്തുന്നു.വിജയ് നായകനായെത്തുന്ന ദളപതി 65 എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോ തമിഴില്‍ ്അരങ്ങേറ്റം കുറിക്കുന്നത്.സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.
ഷൈന്‍ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.
നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഏ ആര്‍ മുരുഗദോസാണ് ആദ്യം സംവിധായകന്റെ റോളില്‍ തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ ബഡ്ജറ്റുമായി ബന്ധപ്പെട്ട് സണ്‍ പിക്ചേഴ്സിമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എ ആര്‍ മുരുഗദോസിനെ പ്രോജെക്റ്റില്‍ നിന്നും നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. എട്ട് വര്‍ഷത്തിന് ശേഷമാണ് പൂജ ഹെഗ്ഡെ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളി നടി അപര്‍ണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. ഗാംഗ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍ ആനിമേഷന്‍. മെഷിന്‍ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം സിനിമയുടെ ടീസറിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
മലയാളത്തില്‍ അടുത്തകാലത്തായി റിലീസ് ചെയ്ത നിരവധി ചിത്രങ്ങള്‍ ഷൈന്‍ ടോം ചാക്കോ പ്രധാകഥാപാത്രമായെത്തിയിരുന്നു.ഷൈന്‍ നായകനായെത്തിയെ ലവ് ഏറെ നീരുപ പ്രശംസ നേടിയ ചിത്രമായിരുന്നു.ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ലവ്. ലോക്ഡൗണ്‍ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം നമുക്കിടയില്‍ തന്നെയുള്ള പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലന്‍സാണ് പ്രമേയമാക്കിയിരിക്കുന്നത്.ഖാലിദ് റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.രജീഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പാ, ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.