“ലോകയിലെ കൗതുകം”; സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്

','

' ); } ?>

ലോകയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഷിബിൻ . എസ്. രാഘവ് വീണ്ടും മലയാളത്തിലേക്ക്. മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ,പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്. ‘ലോക’യിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു ഷിബിന്റെ പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിലെത്തിച്ചിരിക്കു
കയാണ് ഷിബിനെ.

ഒരുപേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു ലോകയിൽ ഷിബിന്റത്. മലയാളിയും, തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖനായ മോഡലാണ്.

ആൻ്റെണി വർഗീസ് (പെപ്പെ )നായകനാകുന്ന ചിത്രമാണ് “കാട്ടാളൻ”. ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇന്ത്യൻ സ്ക്രീനിലെ മികച്ച പ്രതിഭകളുടെ നിറ സാന്നിധ്യമാണുളളത്. മാർക്കോക്കു മുകളിൽ ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക.
വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കും. ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക. പി ആർ ഓ.വാഴൂർ ജോസ്.