നാദിര്‍ഷ- ഷെയ്ന്‍ നിഗം ചിത്രം; മ്യൂസിക് കംമ്പോസിങ്ങ് തുടങ്ങി…

 

ഷെയ്ന്‍ നിഗത്തെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മ്യൂസിക് കംമ്പോസിങിന് തുടക്കമായി. മൂവി മെജീഷ്യന്‍സിന്റെ ബാനറില്‍ വിനീത അഭിജിത്ത്, വര്‍ഗ്ഗീസ്, അഭിജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുദുള്‍ വഹാബ് ആണ്. ഇതു വരേയും പേരിടാത്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്.എന്‍.എം ബാദുഷ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് സംവിധാനം ചെയ്തിരിക്കുന്ന ബര്‍മുഡ എന്ന ചിത്രം റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. വിനയ് ഫോര്‍ട്ട് ,സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അഴകപ്പന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാര്‍ത്ഥന്‍, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന, സുജിത്ത്, പ്രൊഡക്ഷന്‍ .എക്സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.