കെ എസ് ഇ ബി ജീവനക്കാര്‍ക്കായി അഭ്യര്‍ത്ഥനയുമായി നടന് ഷെയിന്‍ നിഗം.ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാര്‍ വീട്ടില്‍ പോലും പോകാതെ ജോലി ചെയ്യുന്നു. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കില്‍ അവിടെ കറന്റ് പോയാല്‍ ശരിയാക്കുന്നതിന് ഓഫീസില്‍ വിളിച്ചറിയിക്കുമ്പോള്‍ അക്കാര്യം കൂടി അറിയിക്കുക, ഓഫീസില്‍ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറന്റ് ശരിയാക്കിത്തരും ചില കോവിഡ് പോസിറ്റീവ് വീടുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാല്‍ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.ദയവായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാവരുത് എന്നഭ്യര്‍ത്ഥിക്കുന്നു താരം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കെ എസ് ഇ ബി ജീവനക്കാരുടെ ഒരു പ്രത്യേക അപേക്ഷ…
ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാര്‍ വീട്ടില്‍ പോലും പോകാതെ ജോലി ചെയ്യുന്നു.
നിങ്ങളുടെ ആരുടെയെങ്കിലും വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കില്‍ അവിടെ കറന്റ് പോയാല്‍ ശരിയാക്കുന്നതിന് ഓഫീസില്‍ വിളിച്ചറിയിക്കുമ്പോള്‍ അക്കാര്യം കൂടി അറിയിക്കുക, ഓഫീസില്‍ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറന്റ് ശരിയാക്കിത്തരും.ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാല്‍ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.ദയവായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാവരുത് എന്നഭ്യര്‍ത്ഥിക്കുന്നു.’ ഞങ്ങള്‍ക്കും കുടുംബമുണ്ട് ‘
ഉറപ്പ് തരുന്നു കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറന്റ് ഞങ്ങള്‍ ശരിയാക്കിത്തരും…