കിടിലന്‍ ഗെറ്റപ്പില്‍ ഷെയ്ന്‍, ‘ഉല്ലാസം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം..

ഇഷ്‌ക്കിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ‘ഉല്ലാസം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലാണ് താരം ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. ഊട്ടിയില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജീവന്‍ ജോജോ ആണ് നിര്‍വഹിക്കുന്നത്.

പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തില്‍ ഷെയ്‌നിന്റെ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്.