ഈ കടിയ്ക്കല്ല നിങ്ങള്‍ക്കാണ് പ്രശ്‌നം

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ കവിളില്‍ കടിച്ച നടി ഷംന കാസിമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടി ഷംന കാസിം.ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. എന്നാല്‍ ഷംന ചെയ്തത് കുറ്റപ്പെടുത്തുന്നവര്‍ ചെയ്യുന്നത് കപടസദാചാരം കൊണ്ടാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.ഈ സാഹചര്യത്തില്‍ മാതിവിനോടൊപ്പമുളള ഫോട്ടോ പങ്കുവെച്ചുകൊണ്ടുളള താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആരെങ്കിലും നിങ്ങളെ ജഡ്ജ് ചെയ്യാന്‍ വരുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്.

തെലുങ്ക് ടിവി ചാനല്‍ ഇടിവിയിലെ ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലാണ് സംഭവം. ഷോയിലെ ജഡ്ജിയാണ് മലയാളിയായ ഷംന. പ്രിയാമണിയാണ് ഈ ഷോയിലെ മറ്റൊരു ജഡ്ജി. തെലുങ്ക് തമിഴ് സിനിമ രംഗത്ത് പൂര്‍ണ്ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.എന്തായാലും മുഴുവന്‍ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്ക് ഡാന്‍സ് പരിപാടിയായ ‘ധീ’ വളരെ പ്രശസ്തമാണ്. ഇതിലെ പല ക്ലിപ്പുകളും റീല്‍സ് വീഡിയോകളും മറ്റുമായി കേരളത്തിലും വൈറലാകാറുണ്ട്.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്‌നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു.പ്രൊഫഷണല്‍ നര്‍ത്തകിയും മോഡലുമാണ് പൂര്‍ണ്ണ എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഷംന കാസിം. അമൃതാ ടിവി. സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ല്‍ എന്നിട്ടും എന്ന മലയാളചിത്രത്തില്‍ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.