തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നടി ഷംന കാസിം. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണം അറിയിച്ചത്.
ബ്ലാക്‌മെയ്‌ലിംഗ് കേസില്‍ തനിക്ക് കുറ്റവാളികളെയോ കൂട്ടാളികളെയോ അറിയില്ല.ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.നിലവില്‍ കേസിന്റെ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ട്,എന്നാല്‍ അന്വേഷണം അവസാനിക്കുന്നതു വരെ
എന്റെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ഷംന പോസ്റ്റിലൂടെ പറയന്നു. പിന്തുണ നല്‍കി എല്ലാര്‍ക്കും ഷംന നന്ദി അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം.