കാർമേഘങ്ങൾ ഒഴിഞ്ഞു , ഇനി വെയിൽ പൂർണ്ണ ശോഭയിൽ തെളിയും

ഷെയിന്‍ നിഗം നായകനായിയെത്തുന്ന വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.നീണ്ട വിവാദങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഷെയിന്‍ നിഗത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇക്കാര്യം സമൂഹമാധ്യമം വഴി അറിയിച്ചത്.

ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഇനി വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്

ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഇ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ

Posted by Joby George on Tuesday, 30 June 2020

ജോബി ജോര്‍ജ് നിര്‍മ്മികുന്ന ചിത്രം നവാഗതനായ ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്.