ഇതാണെടാ…അമ്മ

താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍.താരം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.പരുന്തില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തള്ളക്കോഴിയുടെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചതിങ്ങനെയാണ് ഇതാണെടാ…അമ്മ
ഇതായിരിക്കണമെടാ..അമ്മ എന്ന്.ഷമ്മി തിലകന്‍ പങ്കുവെച്ച വീഡിയോ താരസംഘടനയായ അമ്മയെ ഉദ്ദേശിച്ചാണെന്നും പറഞ്ഞ് നിരവധി പേര്‍ കമന്റുമായി എത്തി. ഇതിന് മുന്‍മ്പും ഷമ്മി തിലകന്‍ താര സംഘടനയായ അമ്മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.