മമ്മൂട്ടിയുടെ സില്‍ബന്ധി സമൂഹം അഥവാ ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍

','

' ); } ?>

ഷമ്മി തിലകന്‍ താനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന അടുപ്പകാലത്തെ സംഭവങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.ജി ജോര്‍ജിന്റെ ഇരകള്‍ എന്ന ചിത്രത്തിന് ശേഷം ഷമ്മി തിലകന്‍ സഹസംവിധയകന്‍ ആയി ജോലി ചെയ്ത സിനിമയാണ് കഥയ്ക്കുപിന്നില്‍. 1987ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സഹായികള്‍ ആരുമില്ലാതെ, വണ്ടി സ്വയം െ്രെഡവ് ചെയ്ത് വന്നിരുന്ന മമ്മൂക്കയെ ഓര്‍മ്മയുണ്ടെന്നും യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ള ആളായിരുന്നില്ല അദ്ദേഹമെന്നും ഷമ്മിതിലകന്‍ പറയുന്നു. പിന്നീട് സൂപ്പര്‍താര പദവിയില്‍ എത്തിയ അദ്ദേഹത്തെ പലരും ജാടക്കാരന്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ കൂടെ പില്‍ക്കാലത്ത് വന്ന ‘സില്‍ബന്ധികള്‍’ തന്നെയാണെന്നും ഷമ്മിതിലകന്‍ കൂട്ടിചേര്‍ക്കുന്നു.


ആ കാലത്ത് അദ്ദേഹത്തിന് തന്നോട് ഉണ്ടായിരുന്ന സ്‌നേഹത്തിന്റെയും, കരുതലിന്റേയും ആഴം അദ്ദേഹത്തിന്റെ തന്നെ നിര്‍ബന്ധപ്രകാരം എടുത്ത ഫോട്ടോയില്‍ കാണാമെന്ന് പറഞ്ഞ് താരം ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഷമ്മിതിലകന്‍ ഒരു നടനായി മാറിയതിനു ശേഷം ഈ സ്‌നേഹവും കരുതലും തന്നോട് മമ്മൂട്ടി കാട്ടിയില്ല എന്നത് ഒരു ദുഃഖ സത്യമാണെന്ന് പറയുന്ന ഷമ്മി തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ ആയ താര സില്‍ബന്ധി സമൂഹത്തിനെയാണ് ഫേസ്ബുക്കിലുടനീളം കുറ്റപ്പെടുത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…