12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിനൊപ്പം മോഹന്‍ലാലെത്തുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വാര്‍ത്ത അറിയിച്ചത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. രാജേഷ് ജയറാമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താനും ഷാജി കൈലാസുമൊന്നിക്കുമ്പോള്‍ അത് മൂല്യമുള്ള ഒന്നായി മാറുമെന്ന പ്രത്യാശയും മോഹന്‍ലാല് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കാത്തിരിപ്പിന് വിരാമം എന്ന തലക്കെട്ടോടെയാണ് താരം കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 2009ല്‍ റ്ിലീസ് ചെയ്ത റെഡ് ചില്ലീസാണ് ഇരുവരും ഒരുമിച്ച് ചെയ്ത അവസാന ചിത്രം. 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
1990 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തി ച്ചേരുന്നത്. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങള്‍ കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, എകഞ എന്നിവ. പ്രശസ്ത നടന്‍ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഒരു ചൂടുള്ള നായകന്‍ എന്ന ഒരു പേര് സമ്പാദിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിര്‍മ്മിച്ച സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. തമിഴിലും ഷാജി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി ൈകലാസിന്റെ മറ്റൊരു പ്രോജക്ട്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നു….പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ‘ബറോസി’ന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും.