ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഒരേ സമയം സിനിമയാകുന്നു എന്ന പ്രഖ്യാപനവുമായി രണ്ടുവിഭാഗം. കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘വാരിയംകുന്നന്’ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അ പ്രമേയവുമായെത്തുകയാണ് പ്രമുഖ സംവിധായകന് പി ടി കുഞ്ഞുമുഹമ്മദ്. അദ്ദേഹം മുന്‍പ് പല അഭിമുഖങ്ങളിലും ചിത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ചിത്രത്തിന്റെ പ്രഖ്യാപനമായത്. അണിയറയില്‍ താരങ്ങളെയടക്കം തീരുമാനിച്ചുകഴിഞ്ഞുവെന്നും അടുത്തമാസം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്’ ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. ഉണ്ടയുടെ രചന നിര്‍വ്വഹിച്ച ഹര്‍ഷദും, കൂടാതെ റമീസും ചേര്‍ന്നാണ് രചന. സിക്കന്ദര്‍, മൊയ്ദീന് എന്നിവര്‍ ചേര്‍ന്നാണ് നിര്നിര്മ്മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കും. കോ ഡയറക്ടറായി മുഹ്സിന് പരാരി എത്തുന്ന ചിത്രം മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നുവെന്നാ താരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
അതേസമയം പ്രമുഖ സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം ‘ഷഹീദ് വാരിയംകുന്നന്’ എന്നാണ് പേര്. ‘കേരളം കണ്ട ധീരദേശാഭിമാനി ബ്രിട്ടീഷ് പട്ടാളത്തോട് തന്നെ വെടിവെയ്ക്കുമ്പോള്‍ തന്റെ കണ്ണ് കെട്ടരുതെന്നും കൈ പിന്നില്‍ നിന്ന് കെട്ടരുതെന്നും മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര് തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യസമര പോരാളിയുടെ ജീവചരിത്രമാണ് ഇപ്പോള്‍ സിനിമയാകുന്നത്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും’. ഇതാണ് സംവിധായകന് പി.ടി കുഞ്ഞുമുഹമ്മദ് അറിയിച്ചത്
‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.’ ഇതാണ് പൃഥ്വി അറിയിച്ചത്. ചരിത്ര പുരുഷന്മാരെ ആധാരമാക്കി ഒരേസമയം സിനിമ പ്രഖ്യാപിച്ച സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഏത് ചിത്രമാകും ആദ്യം തിയേറ്ററിലെത്തുk, ചരിത്രം സിനിമയാക്കുമ്പോള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാകുമെന്ന് കാത്തിരുന്ന് കാണാം.