“നിന്റെ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ, നമുക്ക് ചിലപ്പോള്‍ പണി കിട്ടും”; ഷിയാസിന്റെ ശബ്ദ സന്ദേശം പുറത്ത്

','

' ); } ?>

നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യിൽ നിന്നും പണം തട്ടിയ കേസിൽ ഷിയാസ് കരീമിനെതിരെയുള്ള തെളിവുകൾ പുറത്ത്. യുവതിയ്ക്ക് ഷിയാസ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. പുറത്ത് വന്ന ശബ്ദസന്ദേശത്തില്‍ ഷിയാസ് യുവതിയോട് താനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും, പണം ആവശ്യപ്പെടുന്നതും കേൾക്കാം.

‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും’ എന്ന് ഷിയാസ് യുവതിയോട് പറയുന്നുണ്ട്. ‘നിന്റെ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്റെ ഫോട്ടോ അധികമൊന്നും ഇടേണ്ട. നമുക്ക് ചിലപ്പോള്‍ പണി കിട്ടും’ എന്നും ഷിയാസ് പറയുന്നുണ്ട്.

ഇതിന് പുറമെ യുവതിയുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും തനിക്കായി പണം കടം വാങ്ങാന്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ‘നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാന്‍ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ…നീ അവന് മെസേജ് അയക്ക് ,വോയിസ്.. ഒരു 10 ലാക് റുപ്പീസിന്റെ ആവശ്യമുണ്ട്, അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോള്‍ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നത് എന്ന് നോക്ക്’ എന്നാണ് മറ്റൊരു ശബ്ദസന്ദേശത്തില്‍ ഷിയാസ് പറയുന്നത്.

അതേസമയം വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഷിയാസുമെത്തിയിരുന്നു. വ്യാജ പരാതിയാണെന്നും തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ 60 വയസ് പ്രായമുള്ളയാളാണെന്നുമാണ് ഷിയാസ് പറഞ്ഞത്. അവര്‍ തന്റെ ഉമ്മയുടേയും ഭാര്യയുടേയും പക്കല്‍ നിന്നും പണവും സ്വര്‍ണവും വാങ്ങിയിരുന്നു. തനിക്കെതിരെ നുണ പ്രചരണം നടത്തിയതിന് അവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. അതിന്റെ പേരിലാണ് ഇപ്പോള്‍ കള്ളക്കേസുമായി വന്നതെന്നാണ് ഷിയാസ് പറഞ്ഞത്.

സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്നാണ് ഷിയാസിനെതിരെയുള്ള യുവതിയുടെ പരാതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പാലാരിവട്ടം പൊലീസിനാണ് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.