നടന്‍ സെന്തില്‍ രാജാമണി വിവാഹിതനായി

നടന്‍ സെന്തില്‍ രാജാമണി വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. ശനിയാഴ്ച്ച രാവിലെ ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ നായക നിരയില്‍ അരങ്ങേറിയ താരമാണ് സെന്തില്‍ രാജാമണി. കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

മിമിക്രി-ടെലിവിഷന്‍ താരമായ സെന്തില്‍ 2016ല്‍ പുറത്തിറങ്ങിയ എല്‍ ബി ഡബ്ല്യു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഗുല്‍മോഹര്‍, ഗ്രാന്‍ഡ് ഫാദര്‍, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശഗംഗ 2 ആണ് സെന്തിലിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.