“പേളി മാണി സൈബർ ആക്രമണം നേരിട്ടപ്പോൾ ഉറങ്ങുകയായിരുന്നോ”; കുറിക്ക് കൊള്ളുന്ന മറുപടിയുമായി സീമ ജി നായർ

','

' ); } ?>

വിസ്മയ മോഹൻലാലിനെ പിന്തുണച്ച് കുറിച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വിമർശനവുമായെത്തിയ വ്യക്തിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടി സീമ ജി. നായർ. പേളി മാണി സൈബർ ആക്രമണം നേരിട്ടപ്പോൾ ഉറങ്ങുകയായിരുന്നോ എന്ന പരിഹാസ കമന്റിനാണ് ‘അപ്പോൾ ഞാൻ ഉറങ്ങി’ എന്ന ഒറ്റ വരി മറുപടിയിലൂടെ താരം കൃത്യമായ മറുപടി നൽകിയത്.

മോഹൻലാലിനെ സന്തോഷിപ്പിച്ചാൽ ലാഭമുള്ളതുകൊണ്ടാണ് വിസ്മയയെ പിന്തുണയ്ക്കുന്നതെന്നും പേളി മാണിയെയോ രേണു സുധിയെയോ പിന്തുണച്ചിട്ട് എന്ത് കിട്ടാനാണെന്നുമാണ് വിമർശകൻ ആരോപിച്ചത്. മുൻപ് നടന്ന സംഭവങ്ങളിൽ പ്രതികരിക്കാത്തതിനാൽ സീമ ‘നന്മമരം’ അല്ലെന്നും ഫേക്ക് ആണെന്നും കുറ്റപ്പെടുത്തിയയാൾക്കാണ് താരം ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകിയത്.

ഡൽഹിയിൽ നടന്ന സി.ജെ.പി സമരത്തെ ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് വിസ്മയ മോഹൻലാൽ നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് വിസ്മയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീമ ജി. നായർ രംഗത്തെത്തിയിരുന്നത്. സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യത്ത്, ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുമ്പോൾ ആളുകളെ തേച്ചൊട്ടിക്കുന്ന രീതിയെ സീമ ശക്തമായി അപലപിച്ചിരുന്നു. ബോഡി ഷെയിമിങ്ങിനെയും രാഷ്ട്രീയ അന്ധതയെയും വിമർശിച്ച താരം, ലാലേട്ടന്റെ മകളെന്ന പ്രിവിലേജിൽ ഇതുവരെ സോഷ്യൽ മീഡിയയിൽ വന്ന് പ്രകടനം നടത്താത്ത ഒരു പെൺകുട്ടി വലിയൊരു സദസ്സിന് മുന്നിൽ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന പരിഭ്രമം സ്വാഭാവികമാണെന്നും ഓർമ്മിപ്പിച്ചു. ഒരു പണിയുമില്ലാതെ തെറിവിളിക്കുന്നവർ വല്ല പണിക്കും പോയി കുടുംബം പോറ്റാൻ നോക്കണമെന്നും വിസ്മയയുടെ കലാരംഗത്തേക്കുള്ള ‘തുടക്കം’ ഗംഭീരമാകട്ടെ എന്നും സീമ ആശംസിച്ചിരുന്നു.

അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ബഹിഷ്കരിക്കണമെന്ന ആഹ്വാനം വരെ സൈബർ ഇടങ്ങളിൽ ഉയർന്നെങ്കിലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന വ്യക്തമായ മറുപടിയാണ് വിസ്മയ പിന്നീട് നൽകിയത്. ഇതിന് പിന്നാലെയാണ് വിസ്മയക്ക് ആശംസകളുമായി സീമ എഴുതിയ കുറിപ്പും, അതിനു താഴെ ഉയർന്ന വിമർശനത്തിന് താരം നൽകിയ ചുട്ട മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.