എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി

','

' ); } ?>

വസ്ത്രധാരണത്തിന്റെ പേരില്‍ ബോഡിഷെയ്മിംഗ് നടടത്തി വിമര്‍ശിച്ചവര്‍ക്കു ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഗായിക സയനോര. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഡാന്‍സ് വിഡിയോയിലെ ഗായികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമര്‍ശനവും. ഗായികയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം ചുവടുവച്ചതിന്റെ വിഡിയോ ആണ് സയനോര കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഡാന്‍സ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സയനോര പ്രതിഷേധം അറിയിച്ചത്. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാഗോടെയാണ് ഗായിക ചിത്രം പങ്കുവച്ചത്. സയനോരയുടെ ‘പ്രതിഷേധ പോസ്റ്റ്’ ഇതിനോടകം സമൂഹമാധ്യമലോകത്തു ചര്‍ച്ചയായിക്കഴിഞ്ഞു. മൃദുല മുരളി, അഭയ ഹിരണ്‍മയി, റിമി ടോമി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, രഞ്ജിനി ജോസ് തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഗായികയെ പിന്തുണച്ചു രംഗത്തെത്തി.

വീഡിയോയ്ക്കു പിന്നാലെ സയനോരയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് വിമര്‍ശനവും പരിഹാസവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഷോട്‌സ് ധരിച്ചായിരുന്നു സയനോരയും മൃദുല മുരളിയും ചുവടുവച്ചത്. ഇത് സംസ്‌കാരത്തിനു യോജിച്ചതല്ല എന്നായിരുന്നു സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനം. സയനോരയ്‌ക്കെതിരെ രൂക്ഷമായ ബോഡി ഷെയ്മിങ്ങും ഉണ്ടായി. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് സയനോര രംഗത്തെത്തിയിരിക്കുന്നത്.

മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയായണ് സയനോര ഫിലിപ്പ്(2018ല്‍ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. 1984 മാര്‍ച്ച് 1ന് കണ്ണൂരില്‍ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോഇന്ത്യന്‍ സ്‌കൂള്‍, എസ്.എന്‍. കോളേജ്, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ കാലം മുതല്‍ക്ക് തന്നെ സംഗീതത്തില്‍ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയുണ്ടായി. ഫിസിക്കല്‍ ട്രെയിനറായ വിന്‍സ്റ്റണ്‍ ആഷ്‌ലീ ഡിക്രൂസ് ആണ് ഭര്‍ത്താവ്ധ2പ. 2009 മേയ് 18നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികള്‍ക്ക് സെന (ദലിമ) എന്നു പേരായ ഒരു മകളുണ്ട്.