എ. ആര്‍ റഹ്മാനും രാജീവ് മേനോനും പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സര്‍വം താളമയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ശ്രദ്ധേയമാകുന്നു. രാജീവ് മേനോന്റെ ഈണത്തിന് എ. ആര്‍ റഹ്മാനാണ് ഓര്‍ക്കസ്ട്രേഷന്‍ നല്‍കിയിരിക്കുന്നത്. മദന്‍ കാര്‍ക്കിയുടേതാണ് വരികള്‍. ശ്രീറാം പാര്‍ത്ഥസാരഥിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നെടുമുടി വേണു, അപര്‍ണ ബാലമുരളി, എ.ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ്, വിനീത്, ദിവ്യ ദര്‍ശിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൈന്‍ഡ് സ്‌ക്രീന്‍ പ്രൊഡക്ഷനാണ് സര്‍വ്വം താളമയം നിര്‍മിച്ചിരിക്കുന്നത്.