റിലീസിനോടടുത്തിരിക്കെ കെ ജി എഫിന്റെ അണിയറയിലെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഫര്‍ഹാന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് റിതേഷ് സിദ്വാനിയുടെയും
കമ്പനിയായ എക്‌സല്‍ എന്റര്‍റ്റെയ്ന്‍മെന്റ്‌സാണ്. ചിത്രത്തിന്റെ മറ്റൊരു മെയ്ക്കിങ്ങ് വീഡിയോ ആദ്യം അണിയറപ്പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പുതിയ വീഡിയോയില്‍ ചിത്രത്തിലെ നായകനായ യാഷ് തന്നെ നേരിട്ട് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തനങ്ങളെക്കുറിച്ചും തന്റെ ഷൂട്ടിങ്ങ് അനുഭവങ്ങളെക്കുറിച്ചും പങ്കുവെക്കുന്നു. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്… വീഡിയോ കാണാം..