അന്ന ബെന്‍ ചിത്രം ‘സാറാസ്’ ട്രെയിലര്‍

','

' ); } ?>

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെന്‍ കേന്ദ്ര കഥാപാത്രമാവുന്ന സാറാസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേതക്ഷകരിലേക്കെത്തുക.ജൂലൈ 5നാണ് ചിത്രത്തിന്റെ റിലീസ് .കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

അന്ന ബെന്നിന്റെ നായകനായെത്തുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്.

പി കെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഡോ അക്ഷയ് ഹരീഷാണ്. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് റിയായി ബദറും നിര്‍വഹിക്കുന്നു.

സാറ എന്ന അസ്സോസിയേറ്റ് ഡയറക്ടറുടെ കഥ പറയുന്ന ചിത്രമാണ് ‘സാറാസ്’. സാറ സ്വന്തമായി ഒരു സിനിമ എന്ന മോഹവുമായി നടക്കുന്ന വ്യക്തിയാണ്. സാറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും പറ്റിയാണ് കഥ. അതുകൊണ്ടാണ് ചിത്രത്തിന് ‘സാറാസ്’ എന്ന് പേരിട്ടത്. ‘ഓം ശാന്തി ഓശാന’ പോലെയോ ‘ഒരു മുത്തശ്ശി ഗദ്ദ’ പോലെയോ ഒരു തമാശ ചിത്രം ആയിരിക്കില്ല ഇത്. വളരെ സീരിയസ് മൂഡില്‍ ആയിരിക്കും ചിത്രം കഥ പറയുന്നത്.’ എന്ന ജൂഡ് ആന്റണി നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിലെ ഗാനവും ഇന്ന് റിലീസ് ചെയ്തിരുന്നു. മേലേ വിണ്ണില്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.