രജനികാന്തിന്റെ ‘അണ്ണാത്തെ’ ദീപാവലിക്കെത്തും; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജനികാന്ത് നായകനാകുന്ന ചിത്രം അണ്ണാത്തെയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ചിത്രം ദീപാവലി റിലീസായി തീയറ്ററുകളിലെത്തുന്നമെന്ന അറയിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ചെന്നൈയിലും ഹൈദരാബാദ് രാമൂജി റാവു ഫിലിം സിറ്റിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്.

രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്‌ചേഴ്‌സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു.

ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായ സമയത്തായിരുന്നു കൊവിഡിന്റെ വരവ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന മുറയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ അവശേഷിക്കുന്ന ചിത്രീകരണം ആരംഭിച്ചെങ്കിലും സെറ്റില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ചയ്ക്കകം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാല്‍ ഏപ്രിലില്‍ തുടര്‍ച്ചയായ 35 ദിവസത്തെ ഷെഡ്യൂളില്‍ രജനീകാന്ത് തന്റെ ഭാഗം പൂര്‍ത്തിയാക്കിയിരുന്നു. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.