ഇത് ശരിക്കും നമ്മള്‍ കണ്ട പലരുടെയും കഥയല്ലെ?

സാറാസ് എന്ന ചിത്രത്തെ കുറിച്ച് സംവിധായകന്‍ ബോബന്‍ സാമുവല്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഈ ദമ്പതിമാര്‍ പറഞ്ഞുവെച്ചത് ശരിക്കും നമ്മള്‍ കണ്ട പലരുടെയും കഥയല്ലെ? ഒരു പക്ഷെ നമ്മുടെ അടുത്ത ആരുടെയെങ്കിലും?. ബോബന്‍ എഴുതുന്നു. ബോബന്‍ സാമുവലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ.

സാറാസ് സമൂഹത്തിൽ പലതരത്തിലുള്ള ചർച്ചകൾക്ക് വിധേമായിക്കൊണ്ടിരിക്കുന്ന പുത്തനാശയം മുന്നോട്ട് വെച്ച സിനിമയാണ് സാറാസ്. സിനിമ ഊന്നി പറയാൻ ശ്രമിച്ച proper parenting, സ്ത്രീയുടെ ശരീരത്തിൽ അവൾക്കുള്ള സ്വാതന്ത്രം എന്നതിന് പുറമെ സമൂഹത്തിൽ നിഴലിച്ചു നിൽക്കുന്ന patriarchal mindsetനെ വരച്ചുകാട്ടാൻ സംവിധായകൻ തിരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് actress അഞ്‌ജലിയും(മീര നായർ) അവരുടെ ഭർത്താവ് റാം(ബോബൻ സാമുവേൽ). വളരെ ചെറിയ റോളിൽ മാത്രം ഒതുങ്ങി നിന്ന ഈ കഥാപാത്രങ്ങളുടെ അന്തസത്ത വളരെ subtle ആയി അവതരിപ്പിക്കാൻ കഴിഞ്ഞത് ഇരുവരുടെയും അഭിനയ പാടവം ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. ബോബൻ സാമുവലിന്റെ റാം എന്ന കഥാപാത്രം ഭാര്യ അഞ്ജലിക്ക് “അനുവാദം” കൊടുക്കുന്നതുവഴി പുരുഷമേധാവിത്വത്തിന്റെ പ്രതീകമാവാൻ ശ്രമിക്കുമ്പോളും അഭിനയമിതത്വം കാത്തുസൂക്ഷിച്ചത് ആസ്വാദ്യമായി തോന്നി. വീടിന്റെ അകത്തളങ്ങളിൽ തളക്കപെട്ട സ്ത്രീകളുടെ പ്രതീകമായ മീരയുടെ ചില വൈകാരിക മുഖഭാവങ്ങൾ വരെ കഥപറഞ്ഞതും വളരെ മികവാർന്നതായിരുന്നു. ഇതിൽ എടുത്തുപറയേണ്ടത് satirical ആയി തോന്നാവുന്ന എന്നാൽ ഞാൻ ഒരു liberal ചിന്താഗതിക്കാരനായ ഭർത്താവാണ് എന്ന് കാണിക്കാൻ വെമ്പുന്ന നമ്മുടെ സമൂഹത്തിൽ കണ്ടിട്ടും കാണാതെ പോകുന്ന ഭർത്താക്കന്മാരുടെ പ്രതീകമായി അഭിനയിച്ച ബോബൻ സാമുവേലിന്റെ സാറയോടുള്ള ഗീർവാണ പ്രസംഗമാണ്. ഈ ദമ്പതിമാർ പറഞ്ഞുവെച്ചത് ശരിക്കും നമ്മൾ കണ്ട പലരുടെയും കഥയല്ലെ? ഒരു പക്ഷെ നമ്മുടെ അടുത്ത ആരുടെയെങ്കിലും?.