സാറ അലി ഖാന്റെ അത്ഭുതകരമായ മാറ്റം, ഞെട്ടി ആരാധകര്‍

നടന്‍ സെയ്ഫ് അലിഖാന്റെ മകളും ബോളിവുഡ് താരവുമായ സാറ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. അഭിനയത്തോടൊപ്പം ഫിറ്റ്‌നസിനും ഏറെ ശ്രദ്ധനല്‍കുന്ന താരം ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറ ആ ചിത്രത്തില്‍ ഉള്ളത്. 90 കിലോയ്ക്കടുത്ത് ശരീരഭാരമുണ്ടായിരുന്നപ്പോഴത്തെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മ അമൃത സിംഗിനൊപ്പമുള്ള ചിത്രമാണിത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കും കമന്റും നല്‍കിയിരിക്കുന്നത്. ത്രോബാക്ക് എന്ന് കുറിച്ച് പങ്കുവെച്ച ചിത്രത്തിന് ബ്യൂട്ടി ഇന്‍ ബ്ലാക്ക് എന്ന ഹാഷ്ടാഗാണ് താരം നല്‍കിയിരിക്കുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്.

സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരുള്ള താരമാണ് സാറ അലിഖാന്‍. കേദാര്‍നാഥിലൂടെ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച സാറ പിന്നീട് രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തിലും നായികയായെത്തി. വരുണ്‍ ധവാനൊപ്പം കൂലി നമ്പര്‍ വണ്‍, കാര്‍ത്തിക് ആര്യനൊപ്പം ലവ് ആജ് കല്‍ എന്നിവയാണ് സാറയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍