നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. 1991 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘ദളപതി’യിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. എ ആര്‍ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മാര്‍ച്ച് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ദളപതിയ്ക്ക് ശേഷം രജിനി സാറുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നു, ഏറെ സന്തോഷമുണ്ടെന്ന്,’ സന്തോഷ് ശിവന്‍ പറഞ്ഞു.