‘മേപ്പടിയാന്‍’ മോഷന്‍ ടീസര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മേപ്പടിയാന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.