മധുരരാജ പുലി മുരുകന്റെ എല്ലാ റെക്കോര്‍ഡുകളും പുഷ്പം പോലെ തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്….

തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയ നാള്‍ മുതല്‍ വിവാദങ്ങളെ കൂട്ടുപിടിച്ച് സിനിമാരംഗത്തേക്കെത്തിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ തന്റെ പുതിയ കമന്റുമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന ചിത്രമായ മധുരാജയെ പിന്തുണച്ചുകൊണ്ട് സന്തോഷ് തന്റെ പേജിലൂടെ പുറത്തുവിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രം പുലിമുരുകന്റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നുമാണ് സന്തോഷ് പ്രവചിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഏപ്രില്‍ 12 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ഥികളും ഉണ്ടാകാം, പക്ഷേ മുമ്പന്‍ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം..

പോസ്റ്റിന്റെ പൂര്‍ണരൂപം..

”പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും….

മധുരരാജ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12 ന് റിലീസാവുകയാണ്. പുലിമുരുകന്‍ എന്ന സിനിമക്കു ശേഷം അതേ ടീമായ വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തക4ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു…

ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ത്ഥികളായ് ഉണ്ടാവാം.. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആകും.. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

(വാല്‍കഷ്ണം..’പോക്കിരി രാജ’ യുടെ തുടര്‍ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)…

മോശം കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്… ഇത്തവണ സണ്ണി ചേച്ചിയും കൂടെ ഉണ്ട് എന്ന സത്യം എല്ലാവരും അംഗീകരിക്കണം.. അവരെ കാണുവാന്‍ തന്നെ ആരാധകര്‍ ഇടിച്ചു കയറും….പിന്നെ പണ്ടത്തെ കണക്ക് പറഞ്ഞ് തള്ളുന്നവര്‍ കുറച്ച് മയത്തിലൊക്കെ തള്ളാന്‍ അപേക്ഷ… മധുരരാജ ട്രിപ്പിള്‍ സ്ട്രോങ് ആണ്..ഓര്‍ത്തോ.”