ഇല്ലാത്ത നിയമം പോലും പാലിക്കുന്ന ഉത്തമനായ സൈക്കോ; സ്വയം ട്രോളി രമേശ് പിഷാരടി

തന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് പ്രിയതാരം രമേഷ് പിഷാരടി. കാര്‍ ഓടിക്കുമ്പോള്‍ മാത്രമല്ല നടക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ഇടുന്ന വ്യക്തിയാണ് താനെന്ന് പരിചയപ്പെടുത്തിയാണ് സ്വയം ട്രോളി താരം രംഗത്തെത്തിയിരിക്കുന്നത്.

‘നടക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിച്ച്, ഇല്ലാത്ത നിയമം പോലും പാലിക്കുന്ന ഉത്തമനായ സൈക്കോ’ എന്നാണ് രമേശ് പിഷാരടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇത് ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. ആ ട്രോള്‍ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് രമേശ് പിഷാരടി. അതിന് ക്യാപ്ഷനായി ‘എന്നിട്ടതും കൊണ്ട് പിന്നേം ട്രോള്‍ ഉണ്ടാക്കുന്നത് എന്തൊരു ദ്രാവിഡ്’ ആണ് എന്നും താരം കുറിച്ചിട്ടുണ്ട്. സംഭവം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.