ഈ വര്‍ഷത്തെ മോസ്റ്റ് വ്യൂവ്ഡ് ട്രെയ്‌ലര്‍ സഞ്ജുവിന്റേത്…

','

' ); } ?>

ഇന്ത്യന്‍ സിനിമാ മാധ്യമ ലോകത്ത് ഒരു വര്‍ഷം കൂടി അവസാനിക്കാനിരിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യയില്‍
ഏറ്റവും ജനശ്രദ്ധ നേടിയ യൂട്യൂബ് വീഡിയോകളില്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന  ചിത്രമായ ‘സഞ്ജുവിന്റെ’ ട്രെയ്‌ലര്‍ ഒന്നാം സ്ഥാനത്ത് നിന്നും വ്യതിചലിക്കാതെ നില്‍ക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടത് 62 മില്ല്യണ്‍ വ്യൂവേഴ്‌സാണ്.
2018 പകുതിയോടെ(ജൂണ്‍)പുറത്തിറങ്ങിയ ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ബീര്‍ അഭിനയിച്ച് ഫലിപ്പിച്ച സഞ്ജയ് ദത്തിന്റെ വേഷം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട് ഇന്ത്യല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയില്‍ രണ്‍ബീറിനുള്ള മികച്ച നടന്റെ പുരസ്‌കാരം ഉള്‍പ്പടെ അഞ്ച് അവാര്‍ഡുകള്‍ നേടി..

സിനിമയിലും ജീവിതത്തിലും ഏറെ പ്രതിസന്ധികളും പഴികളും നേരിട്ട ആളാണ് സഞ്ജയ് ദത്ത്. സമൂഹം അറിയാതെ പോയ അദ്ദേഹത്തിന്റെ പല ഭാവങ്ങളും രണ്‍ബീര്‍ തന്റെ അഭിനയത്തിലൂടെ കാണികളുടെ മനസ്സില്‍ പതിപ്പിക്കുകയായിരുന്നു.

സഞ്ജയ് ദത്ത് എന്ന നടന്റെ ജീവിതകഥയ്ക്കുപരി സമൂഹത്തില്‍ നിലനില്‍ക്കുന്ന സംവിധാനത്തിന്റെ തകരാറുകള്‍ കൂടി വരച്ചു കാട്ടുന്ന ഒരു ചിത്രമാണ് സഞ്ജു. നിരപരാധിയായിരുന്നിട്ടുകൂടി തന്റെ ജീവിതത്തിലെ 18 വര്‍ഷത്തോളമാണ് സഞ്ജയ് ദത്തിന് പല വിവാദങ്ങളുമായി ബന്ധപ്പെട്ട് ജയിലില്‍ പൊലിഞ്ഞുപോയത്. സഞ്ജു ചിത്രത്തിലേക്കെത്തുന്നതിന് മുന്‍പ് സഞ്ജയ് ദത്തിനെ തെറ്റ്ധരിച്ച സംവിധായകന്‍ രാജ്കുമാര്‍ ഹിറാണി അദ്ദേഹത്തിനെ പരിചയപ്പെട്ടതിന് ശേഷം താനറിയാതെ തന്നെ ആ കഥയിലേക്കും ഒടുവില്‍ ചിത്രത്തിലേക്കുമെത്തുകയായിരുന്നു. പറയപ്പെടേണ്ട ഒരു കഥ എന്നാണ് സഞ്ജുവിനെക്കുറച്ച് അദ്ദേഹം പറഞ്ഞത്.

സഞ്ജയ് യുടെ ജീവിതത്തിലെ ആറ് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടന്ന ആറ് വ്യത്യസ്ത സംഭവങ്ങളെയാണ് രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷങ്ങളിലൂടെ അവതരിപ്പിച്ചത്. ചിത്രത്തിനു ശേഷം മാധ്യമങ്ങളുമായുള്ള സംഭാഷണത്തില്‍, ”അദ്ദേഹത്തിന്റെ തെറ്റുകളില്‍ നിന്നും പുതിയ തലമുറക്ക് ഒരു പാഠ് പടിക്കാനുണ്ട് ” എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. എല്ലാ വര്‍ഷങ്ങളെയും പോലെ നല്ല കുറേ ചിത്രങ്ങളെയും സമ്മാനിച്ച് 2018 അവസാനിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ നമ്മുക്ക് സമ്മാനിക്കുന്നത് സഞ്ജുവിനെപ്പോലെയുള്ളവരുടെ കഥകള്‍ വിളിച്ച് പറയുന്ന ഓര്‍മ്മപ്പെടുത്തലുകളാണ്.

ട്രെയ്‌ലര്‍ താഴെ….