“ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ക്ക് പ്രശ്‌നമാണ്”: നെഗറ്റീവ് കമന്റുകളെ കുറിച്ച് സാനിയ അയ്യപ്പന്‍

','

' ); } ?>

താന്‍ എന്ത് ഡ്രസ് ധരിച്ചാലും സാമൂഹിക മാധ്യമങ്ങളിലൂടെ വളരെ നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നതെന്ന് നടി സാനിയ അയ്യപ്പന്‍. ഐ. ആം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

“സാരിയുടുത്ത ഫോട്ടോയാണെങ്കില്‍ പറയുന്നത്, അയ്യോ തള്ളച്ചിയായി. ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും മുപ്പത് വയസുള്ള അമ്മച്ചിയെ പോലെയാണ് ഇരിക്കുന്നത് എന്നാണു കമന്റുകള്‍. ബിക്കിനി ധരിച്ചാല്‍ സംസ്‌കാരമില്ലാത്തവളെന്നുമാണ് പറയുന്നത്. വീട്ടില്‍ അമ്മയും അച്ഛനും ഇല്ലേ എന്നൊക്കെയാണ് വേറെ ചിലർ .സാനിയ പറയുന്നു.

“എന്ത് ചെയ്താലും ഇന്റര്‍നെറ്റില്‍ പ്രശ്‌നമാണ്. സാരി ഇട്ടാല്‍ പ്രശ്‌നമുണ്ട്, ബിക്കിനിയാണെങ്കില്‍ വലിയ പ്രശ്‌നമാണ്. അപ്പോള്‍ പിന്നെ ഞാന്‍ നൈറ്റി ഇട്ടിട്ട് വരണോ അല്ലെങ്കിൽ പര്‍ദയിട്ടോ?” എന്നതാണ് താരത്തിന്റെ പൊടുന്നനുള്ള ചോദ്യം.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാനിയ, ബാലതാരമായി വന്ന് പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തമിഴ് സിനിമകളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിലും അതിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ലും സാനിയ പ്രധാന കഥാപാത്രമായ ജാൻവിയായി എത്തിയിരുന്നു.