അമ്പരപ്പിച്ച് സാനിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ലോക്ക്ഡൗണ്‍ കാലത്തും ഡാന്‍സ് വീഡിയോകളുമായും ഫോട്ടോഷൂട്ടുകളുമായി ഒക്കെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്ന താരം അസാമാന്യ മെയ്‌വഴക്കമുള്ള പോസുകളുമായെത്തിയിരിക്കുന്നത്

നൃത്തത്തിന്റെ പശ്ചാതലത്തില്‍ ചിത്രീകരിച്ച ഗ്ലാമറസ് ചിത്രമാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷന്‍ ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

‘ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും’, എന്ന ഖലീല്‍ ജിബ്രാന്റെ വരികളാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചത്. നിരവധി ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.