കോവിഡിനെ അതിജീവിച്ച ‘ലൗ’

അഞ്ചാം പാതിരാ എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിന് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച്, ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ലൗ ‘ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ കോവിഡ് കാലത്ത് ഷൂട്ട് തുടങ്ങി, തീര്‍ത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ‘ലൗ ‘. ഷൈന്‍ ടോം ചാക്കോയും രജിഷയുമാണ് ചിത്രത്തിലെത്തുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം. ജാക്‌സന്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.