‘സംഘ തമിഴന്‍’ നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും

','

' ); } ?>

വിജയ് സേതുപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍റ്റെയ്‌നറാണ് സംഘ തമിഴന്‍. വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ മസാല ചിത്രത്തില്‍ വിജയ് സേതുപതി, രാശി ഖന്ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. നവംബര്‍ 15ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. നിവേത പെതുരാജ്, സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരത്തെ ദിപാവലി റിലീസായി എത്താനിരുന്ന ചിത്രം, ബിജില്‍, കെയ്തി എന്നീ ചിത്രങ്ങളുടെ റിലീസ് കാരണം നീട്ടിവെക്കുകയായിരുന്നു.