ഒരു കരീബിയന്‍ ഉടായിപ്പുമായി സാമുവല്‍ റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയനായ സാമുവല്‍ റോബിന്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന പര്‍പ്പിള്‍ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഒരു കരീബിയന്‍ ഉടായിപ്പ് എന്നാണ് ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന പുതിയ പേര്. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.വി.കെ നായര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.ജോജിയാണ്.

വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറീന മൈക്കിള്‍, നിഹാരിക തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വേണുഗോപാലും സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് ഹരിനാരായണനാണ്. സൂണ്‍ ഇന്‍ തിയേറ്റേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.