രജനീകാന്ത് ചിത്രം പേട്ടയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന പേട്ടയുടെ ഷൂട്ടിംഗ് വാരാണസിയില്‍ പൂര്‍ത്തിയായി. ഷൂട്ടിംഗ് കഴിഞ്ഞെന്നും ടീമിന് നന്ദി രേഖപ്പെടുത്തുന്നതായും രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. സ്വപ്ന സാക്ഷാത്കാരം എന്നാണ് ചിത്രത്തെ കാര്‍ത്തിക് സുബ്ബരാജ് വിശേഷിപ്പിച്ചത്. തമിഴ് താരം വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നതാണ് പേട്ടയുടെ മറ്റൊരു പ്രത്യേകത.

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി, ബോബി സിംഹ, തൃഷ, സിമ്രാന്‍, മേഘ ആകാശ്, മാളവിക മോഹനന്‍, എം. ശശികുമാര്‍, ഗുരു സോമസുന്ദരം, സാനന്ദ് റെഡ്ഡി, ജെ. മഹേന്ദ്രന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മണികണ്ഠന്‍ ആചാരിയും അഭിനയിക്കുന്നുണ്ട്.പീറ്റര്‍ ഹെയ്‌നാണ് പേട്ടയുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.