‘അലങ്കാരങ്ങളില്ലാതെ’ സമീറയുടെ പുസ്തകമിറങ്ങി

11 വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലുള്ള സമീറ സനീഷ് വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ പുസ്തകം പുറത്തിറങ്ങി. ‘അലങ്കാരങ്ങളില്ലാതെ എ ഡിസൈനേഴ്‌സ് ഡയറി’ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്. ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം സംവിധായകന്‍ ആഷിഖ് അബുവിന് നല്‍കി മമ്മൂട്ടി പ്രകാശനം നിര്‍വ്വഹിച്ചു.
മാദ്ധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിത്തയ്യാറാക്കിയിരിയ്ക്കുന്നത്. ഇ ബുക്കും ലഭ്യമാണ്.

സമീറയുടെ വാക്കുകള്‍…

പതിനൊന്നുവര്‍ഷം മുന്‍പ് അപ്രതീക്ഷിതമായും സങ്കോചത്തോടെയുമാണ് സിനിമയിലെത്തുന്നത്.വസ്ത്രാലങ്കാരമേഖലയില്‍ സ്ത്രീകള്‍ കുറവായിരുന്നതുകൊണ്ട് തന്നെ ആശങ്കകളും എതിര്‍പ്പുകളുമുണ്ടായിരുന്നെങ്കിലും സിനിമയെന്ന കുടുംബത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഒരു ഇടമാണ് കിട്ടിയത്. അങ്ങനെ തുടങ്ങിയ യാത്രയിലെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘അലങ്കാരങ്ങളില്ലാതെ-A designer’s diary’ എന്ന പുസ്തകം ഇന്ന് കരിയറിലെ ആദ്യസിനിമയുടെ സംവിധായകനായ ആഷിഖ് അബുവും ആദ്യസിനിമയിലെ നായകനായ പ്രിയപ്പെട്ട മമ്മൂക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തു.സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിത്തയ്യാറാക്കിയത്.ഈ പുസ്തകം സമര്‍പ്പിച്ചിരിയ്ക്കുന്നത് എന്‍റെ ഉമ്മച്ചിയ്ക്കാണ്..ഉമ്മച്ചി എന്‍റെ കഴിവില്‍ വിശ്വസിച്ചതില്‍ നിന്നാണ്,എനിയ്ക്ക് വേണ്ടി സ്വപ്‌നങ്ങള്‍ കണ്ടതില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്.. thank you all…😊 Sameera Saneesh