ഇവരുമുണ്ട് മത്സരിക്കാന്‍ ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’


കേരളം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരക്കുകയാണ്.അതിനിടെയാണ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളുടെ ഇടയില്‍ സിനിമ നടന്‍മാരുടെ പോസ്റ്ററുകള്‍ കൂടിയെത്തിയെത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.’മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ എന്ന സിനിമയുടെ പോസ്റ്ററുകളാണിപ്പോള്‍ ശ്രദ്ധനേടുന്നത്.അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തല്‍ നായകനായി എത്തുന്നത്.

ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോള്‍ എന്നിവര്‍ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രഞ്ജി പണിക്കര്‍, സാജു കൊടിയന്‍, ഗായത്രി അശോക് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.നമ്മുടെ സ്ഥാനാര്‍ഥികള്‍ എന്ന് കുറിച്ചാണ് അര്‍ജുന്‍ അശോകന്‍ പോസ്റ്ററുകള്‍ പങ്കുവെച്ചിരിക്കുന്നത്.