ട്രോളന്മാര്‍ക്ക് മറുപടിയുമായി സല്‍മാന്‍ വീഡിയോ

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.നിരവധി ട്രോളുകളാണ് സല്‍മാന്‍ ഖാന്റെ ഫോട്ടോയ്ക്ക് വന്നു കൊണ്ടിരുന്നത്.കൃത്രിമമായി സൃഷ്ടിച്ചതാണ് ഫോട്ടോ എന്നായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങളും.എന്നാല്‍ ഇപ്പോഴിതാ പാടത്ത് ഞാറ് നടുന്ന വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.