ഹര്‍ത്താല്‍ ദിനത്തിലും ഷൂട്ടിങ്ങ് മുടക്കാതെ സലിം കുമാര്‍

എത്ര വലിയ ഹര്‍ത്താല്‍ ആയാലും താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ സലീം കുമാര്‍. ഹര്‍ത്താല്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രമായ മധുര രാജയുടെ ലൊക്കേഷനിലേക്ക് ബൈക്കില്‍ യാത്ര തിരിച്ച സലീം കുമാര്‍ ഇതിന്റെ ചിത്രം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു.

‘ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേക്ക്,’ എന്ന തലക്കെട്ടോടെയാണ് സ്‌കൂട്ടറിന് മുകളില്‍ സുഹൃത്തുമൊത്ത് ഇരിക്കുന്ന ഫോട്ടോ സലിം കുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ സലിം കുമാറിന് പിന്തുണയുമായി ഒരുപാട് കമന്റുകളാണ് വന്നിരിക്കുന്നത്. ഒപ്പം പോസ്റ്റിന് താഴെ ട്രോളുകളും വന്നിട്ടുണ്ട്.