‘സലാര്‍’ പുതിയ പോസ്റ്റര്‍

കെജിഎഫ് ചാപ്റ്റര്‍ 1, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും സംവിധായകനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. സൂപ്പര്‍ താരങ്ങളായ പ്രഭാസ്, ശ്രുതി ഹസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്സ്, ആക്ഷന്‍, സാഹസികതയും നിറഞ്ഞ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹോംബലെ ഫിലിംസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സലാറിലെ ഏറ്റവും നിര്‍ണ്ണായക കഥാപാത്രമായ രാജമന്നാര്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത തരാം ജഗപതി ബാബുവാണ് രാജമന്നാര്‍ എന്ന കഥാപാത്രമായി എത്തുന്നത്.

കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്. 20% ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം അവസാനത്തോടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. ‘ലോക പ്രേക്ഷകര്‍ക്കായി സലാര്‍ റിലീസ് ചെയ്യാന്‍ ഇനിയും കാത്തിരിക്കാനാവില്ല’ എന്നാണ് പോസ്റ്ററിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിര്‍മ്മാതാവ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞത്. സിനിമയുടെ വഴിത്തിരിവിന് നിര്‍ണ്ണായകമായ ഒരു കഥാപാത്രമാണ് ജഗപതി ബാബു അവതരിപ്പിക്കുന്ന രാജമന്നാര്‍ എന്ന് ചിത്രത്തിന്റെ അണിയപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സലാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ വെളിപ്പെടും എന്നും സംവിധായകന്‍ പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.


ബഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായ കെജിഎഫിന്റെ രണ്ടാം ഭാഗം 2022 ഏപ്രിലില്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇന്ന് നടന്‍ യാഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ് അവകാശങ്ങള്‍ സീ ഗ്രൂപ്പ് നേടിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.പ്രശാന്ത് നീല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തില്‍ സഞ്ജയ് ദത്തും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ഈ വര്ഷം ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റര്‍ 2 എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു.