സഖാവ് സേതു ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ബിനീഷ് കോടിയേരി നായകനായെത്തുന്ന ‘സഖാവ് സേതുവിന്റെ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബിനീഷ് കൊടിയേരിയാണ് ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്. അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കൊച്ചിന്‍ ഷീ മീഡിയയുടെ ബാനറില്‍ നവാഗതരായ ജിനേഷ് നന്ദനവും മഴയുമാണ് ചിത്രത്തിന്റെ കഥയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് സഖാവ് സേതു.

യുവ എഴുത്തുകാരി റിയാ ഫാത്തിമ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ അജയന്‍ വിന്‍സന്റിന്റെ പ്രിയ ശിഷ്യനായ രാജേഷ് അഞ്ചുമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശരത് മോഹനാണ്.

ഓഡിയോ ഡിസൈന്‍ കണ്ണന്‍ വി.ബി, വരികള്‍ ശരത്, റിയ, പി.ആര്‍.ഒ മനോജ് നടേശന്‍, ഷാജി ദേവരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീര്‍ കുട്ടായി, പശ്ചാത്തല സംഗീതം രാഘവേന്ദ്ര സി.ആര്‍, സ്റ്റില്‍സ് ദീപ അലക്‌സ് എന്നിവരും നിര്‍വഹിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സിനിമാട്ടോഗ്രാഫിക്കും ശബ്ദസാങ്കേതികവിദ്യക്കും ഒരുപാട് പ്രാധാന്യം നല്‍കുന്നു. മെയ് മാസം ചിത്രം തിയേറ്ററുകളില്‍ എത്തും.