പൃഥ്വിരാജ് ചിത്രം നയന്‍ അടുത്ത മാസം തിയ്യേറ്ററിലേക്ക്

പൃഥ്വിരാജിന്റെ പുതിയ ചിത്രം നയന്‍ അടുത്ത മാസം തിയ്യേറ്ററിലെത്തും. പൃഥ്വിരാജ് ഫിലിംസിന്റെ ബാനറില്‍ പൃഥ്വിരാജും സുപ്രിയ മേനോനും ചേര്‍ന്നാണ് നയന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പൃഥ്വിരാജ് പുറത്തുവിട്ടു. 100 ഡേയ്‌സ് ഒഫ് ലവിനു ശേഷം ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍. വാമിഖ ഗബ്ബി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, ശേഖര്‍മേനോന്‍, വിശാല്‍കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മകനെ കണ്ടെത്താനായി ഒരു അച്ഛന്‍ നടത്തുന്ന അന്വേഷണങ്ങളാണ് നയനിന്റെ പ്രമേയം. മലയാള സിനിമയിലെ സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് നയന്‍ ഒരുങ്ങുന്നത്.  സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറമാന്‍ അഭിനന്ദന്‍ രാമാനുജവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം ഷാന്‍ റഹ്മാനുമാണ്.