വിജയ്‌യുടെ ‘ജനനായകനിൽ’ റാപ്പർ ഹനുമാൻകൈൻഡിന്റെ ആലാപനവും: ഗാനം അനിരുദ്ധ് ഒരുക്കും

','

' ); } ?>

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ജനനായകനിൽ ഒരു ഗാനം പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡ് പാടും. ഇന്ത്യ ഗ്ലിറ്റ്സ് ആണ് ഇത് സംബന്ധിച്ചുള്ള സൂചനകൾ നൽകിയത്. ഈ ഗാനം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആയിരിക്കും. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനറായാണ് ചിത്രം ഒരുക്കുന്നത്. രാഷ്ട്രീയപ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായതിനാൽ, ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കികാണുന്നത്.

2026 ജനുവരി 9 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സഹനിർമ്മാതാക്കൾ ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ. എന്നിവരാണ്.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, എഡിറ്റിംഗ്: പ്രദീപ് ഇ രാഘവ്, ആക്ഷൻ: അനിൽ അരശ്, കലാസംവിധാനം: വി സെൽവകുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, വസ്ത്രാലങ്കാരം: പല്ലവി സിങ്, മേക്കപ്പ്: നാഗരാജ, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പ്രൊഡക്ഷൻ കൺട്രോളർ: വീരശങ്കർ